കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി സതീശന്‍ എംഎല്‍എ. മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്വാറന്റീനിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഐ.എം.എയിലെ ഡോക്ടര്‍മാരെ വിളിച്ചാൽ സഹായം ലഭിക്കുമെന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതി ‘ക്യുക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുമായി ചേര്‍ന്നാണ് നടത്തുന്നത്. ഡോക്ടര്‍മാരെ വിളിക്കുന്ന എല്ലാ ഫോണ്‍കോളുകളും ആളുകൾ പറയുന്ന രോഗ ചരിത്രവും റെക്കോര്‍ഡ് ചെയ്യപ്പെടുകയും അത് കമ്പനിയുടെ സെർവറിലേക്ക് പോകുകയുമാണ് ചെയ്യുന്നതെന്ന് എംഎല്‍എ ആരോപിക്കുന്നു.
Read also: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും
ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ടെലി മെഡിസിന്‍ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കുന്നത്. എന്നാൽ ഏപ്രില്‍ ഏഴിനാണ് കമ്പനിക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ടായത്. പദ്ധതിയിലേക്ക് വിളിക്കുന്ന ജനങ്ങളുടെ ഏറ്റവും സുപ്രധാനമായ ആരോഗ്യ വിവരങ്ങള്‍ ആണ് ഇവർ ശേഖരിച്ചത്. ഈ സേവനം ലഭ്യമാക്കാന്‍ തയാറായി നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. അവരെ തഴഞ്ഞു കൊണ്ട് പുതുതായി കമ്പനി രൂപീകരിച്ച് നടത്തിയ ഈ ഇടപാട് തട്ടിപ്പാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തു വിടണം. ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് അവരുടെ ആകുലതകളും ഡാറ്റ പ്രൈവസിയെ കുറിച്ചുള്ള അജ്ഞതയും മുതലെടുത്ത് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടത്തുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
Post Your Comments