Latest NewsNewsInternational

കോവിഡ് മരണനിരക്ക് : ചൈനയ്‌ക്കെതിരെ ഭീഷണിയുമായി യുഎസ്

വാഷിംഗ്ണ്‍: കോവിഡ് മരണനിരക്ക് ബോധപൂര്‍വം ചൈന ബോധപൂര്‍വം ലോകത്തിനു മുന്നില്‍ മറച്ചുവെച്ചതാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്ത് എത്തി. കോവിഡ് ചൈനയില്‍ തന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കൊവിഡ് ദുരന്തം നേരിടുന്നു. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അവരുടെ അന്വേഷണത്തില്‍ എന്താണ് കണ്ടെത്തുന്നത് എന്ന് നോക്കാം. ഞങ്ങളും അന്വേഷിക്കുന്നുണ്ട്. തെറ്റ് തെറ്റ് തന്നെയാണ്. ചൈന അറിഞ്ഞുകൊണ്ട് ഇതിന് ഉത്തരവാദിയാണെങ്കില്‍ അതിന് തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.’ – വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

Read Also : കോവിഡ്, ലോകത്ത് മരണനിരക്ക് കുത്തനെ ഉയരുന്നു : ആഗോളതലത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 1,60,000 പേര്‍ക്ക്

കൂടാതെ, ചൈനയിലെ കോവിഡ് മരണ കണക്കില്‍ ട്രംപ് വീണ്ടും സംശയമുന്നയിച്ചു. ‘അമേരിക്കയല്ല, ചൈനയാണ് മരണ നിരക്കില്‍ നമ്ബര്‍ വണ്‍. അത് നിങ്ങള്‍ മനസിലാക്കൂ. അവരുടെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല.’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button