Latest NewsKeralaNews

എന്താണുണ്ടായതെന്ന് ചരിത്രം തീരുമാനിക്കട്ടെ; എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വൈറസിനെതിരെയാണ് പോരാട്ടം. വലിയ ആനക്കാര്യമാണെന്ന മട്ടിലാണ് ചിലര്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കഴമ്പില്ലാത്ത ആരോപണങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനില്ല. ഇക്കാര്യത്തില്‍ എന്താണുണ്ടായതെന്ന് ചരിത്രം തീരുമാനിക്കട്ടെ. പലനുണവാര്‍ത്തകളും നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ മെനയുന്നുണ്ട്. പണ്ട് തന്നെ നിങ്ങളുടെ കൂട്ടത്തില്‍ ചിലയാളുകള്‍ ഇത്തരം വാര്‍ത്തകള്‍ ചെയ്തവരാണ്. കുറച്ചുമുന്‍പ് ഇതേ നഗരത്തിലിരുന്ന് ഉണ്ടാക്കിയ ഒരു വാര്‍ത്തയെ പറ്റി എനിക്കറിയാം. അന്ന് ഞാന്‍ ഈ കസേരയിലായിരുന്നില്ല. ഇപ്പോള്‍ വേറെ കസേരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സമ്പാദ്യം തീരാറായി; ലോണ്‍ എടുത്ത്​ പാവങ്ങളെ സഹായിക്കുമെന്ന് പ്രകാശ്​ രാജ്​

ഇതെല്ലാം കണ്ട് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട. അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെ(ചോദ്യം ചോദിക്കുന്നവര്‍ക്ക്)ന്തിനാണെന്നും ആരോപണമുന്നയിച്ചവര്‍ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button