ന്യൂഡല്‍ഹി: കൊറോണയ്ക്ക് ശേഷം രാജ്യം ഉയര്‍ത്തെഴുന്നേല്‍ക്കും ലോകത്തിന് പുതിയ തൊഴില്‍ സംസ്‌കാരം ന്‍കാന്‍ ഇന്ത്യയ്ക്ക് കഴിയും. ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ എല്ലാവരുടെയും പ്രൊഫഷണല്‍ ജീവിതത്തില്‍ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലിങ്ക്ഡ് ഇനില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് രണ്ട് മാസം വരെ തുടരുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രവ്യോമയാന മന്ത്രാലയം
ഇന്ത്യയിലെ യുവാക്കള്‍ക്ക് മികച്ച ഒരു ഭാവിയിലേക്കുള്ള മാര്‍ഗം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ വീടാണ് പുതിയ ഓഫീസ്. ഇന്റര്‍നെറ്റാണ് പുതിയ മീറ്റിംഗ് റൂം. കുറച്ചു നാളത്തേക്ക് സഹപ്രവര്‍ത്തകരുമായുള്ള ഇടവേള ചരിത്രമാകുമെന്നും താനും ഇപ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണെന്നും മോദി പറഞ്ഞു. ഉദ്യോഗസ്ഥരുമായും ലോക നേതാക്കന്മാരുമായും ഇപ്പോള്‍ മീറ്റിംഗുകള്‍ നടത്തുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജന രാഷ്ട്രമായ ഇന്ത്യക്ക് ലോകത്തിന് തന്നെ പുതിയ ഒരു തൊഴില്‍ സംസ്‌കാരം നല്‍കുന്നതിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ബിസിനസും തൊഴില്‍ സംസ്‌കാരവും പുനര്‍നിര്‍വചിക്കുകയും ചെയ്തു. പൊരുത്തപ്പെടല്‍, കാര്യക്ഷമത, ഉള്‍ക്കൊള്ളിക്കല്‍, അവസരം, സാര്‍വത്രികത എന്നീ ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.
Post Your Comments