Latest NewsKeralaNews

കരുതലോടെ ഒപ്പം നിന്നവര്‍ക്ക് നന്ദിയര്‍പ്പിച്ച്‌ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍

കൊച്ചി: കരുതലോടെ ഒപ്പം നിന്നവര്‍ക്ക് നന്ദിയര്‍പ്പിച്ച്‌ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി.സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഹരികുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.കെ.നാസര്‍ എന്നിവര്‍ പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് ലോക്ക് ഡൗൺ സമയത്ത് തങ്ങളെ കരുതലോടെ കാത്തവർക്ക് അതിഥി തൊഴിലാളികള്‍ നന്ദി പറഞ്ഞത്.

Read also: ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ച്ച; സ്പ്രിംഗ്ലർ വിവാദം കത്തി നിൽക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി സതീശന്‍ എംഎ‍ല്‍എ

.ലോക്ക് ഡൗണ്‍ കാലം പൂര്‍ത്തിയാകുന്നതു വരെ തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുള്ള സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മടങ്ങിയത്. കൂടാതെ ജില്ലാ ലേബര്‍ ഓഫീസില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button