ഇടുക്കി : ലോക്ഡൗണ്‍ ലംഘനത്തെ തുടർന്ന് റോഡിലിറക്കിയ ബൈക്ക് പോലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലി ലോവര്‍ ഡിവിഷന് ആറുമുറി ലയത്തില്‍ പരേതനായ വിജയകുമാറിെന്റ മകന് വിജയപ്രകാശാണ് (23) തിങ്കളാഴ്ച പുലര്‍ച്ചെ ആറിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചത്.
Also read : കോവിഡ്; ചൈനയ്ക്കെതിരെ 12 ലക്ഷം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജര്‍മ്മനി
ഞായറാഴ്ച രാവിലെ 11ന് ചിന്നക്കനാലില്‍ ആയിരുന്നു സംഭവം. ലോക്ഡൗണ്‍ ലംഘിച്ചതിന് ശാന്തന്‍പാറ പോലീസ് കേസെടുക്കുകയും ബൈക്ക് പിടിച്ചെടുക്കുകയുമായിരുന്നു. ശേഷം വീടിന് സമീപം നടുറോഡില്‍ വെച്ച് വിജയപ്രകാശ്. പെട്രോൾ ഒഴിച്ച് തീകൊളുത്തി. തുടർന്ന് ഇയാളെ ആശുപത്രിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ 29 നും ലോക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കാര്യമായി എടുത്തില്ല. ഒരുവര്‍ഷം മുൻപ് വാങ്ങിയ ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും . ഇതും ബൈക്ക് പിടിച്ചെടുക്കാന്‍ കാരണമായെന്നും പോലീസ് പറഞ്ഞു.
Post Your Comments