KeralaLatest NewsNews

കേരളം ലോക്ക്ഡൗണ്‍ ലംഘിച്ചിട്ടില്ല – കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം • കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം ലംഘിച്ചിട്ടില്ലെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സം​സ്ഥാ​നം ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​തെന്നും തെറ്റിദ്ധാരണ കാരണമാകാം കേ​ന്ദ്രം നോ​ട്ടീ​സ് അ​യ​ച്ച​തെന്നും മന്ത്രി പറഞ്ഞു.

കേ​ര​ളം ഏ​പ്രി​ല്‍ 15ന് ​പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശം തെ​റ്റി​ച്ചെ​ന്നാ​ണ് കേന്ദ്രത്തിന്റെ ആരോപണം. കേ​ര​ള​ത്തി​ല്‍ ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നല്‍കിയത് ഗുരുതര ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ത്ത​യ​ച്ചി​രു​ന്നു. പു​സ്ത​ക​ശാ​ല​ക​ളും വ​ര്‍​ക്ക്ഷോ​പ്പു​ക​ളും തു​റ​ന്ന​തും തെ​റ്റാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

കാ​റി​ല്‍ ര​ണ്ട് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ചേ​ര്‍​ത്തു​വെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button