കൊച്ചി: ഇന്ത്യയിലെ മരുന്നുകള്‍ കയറ്റിപോകുന്നത് അമേരിക്കയിലേയ്ക്ക് . 44,232 കോടിയുടെ മരുന്നുകള്‍ കൊണ്ടുപോകുന്നത് അമേരിക്കയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഔഷധക്കയറ്റുമതിയില്‍ 30 ശതമാനവും അമേരിക്കയിലേക്കാണ്. 2018-19 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഔഷധക്കയറ്റുമതിയില്‍ 30.42 ശതമാനവും അമേരിക്കയിലേക്കാണ്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിലേക്ക കയറ്റി അയക്കുന്നത് 3.29 ശതമാനം മരുന്നുകള്‍ മാത്രം. മൂന്നാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ സംഭാവന 3.24 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ജനുവരിയിലെ വരെ കണക്കുകള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ഇതനുസരിച്ച് അമേരിക്കയാണ് ഇന്ത്യയുടെ മരുന്നില്‍ നല്ലൊരു ഭാഗവും സ്വന്തമാക്കുന്നത്.
മുന്‍വര്‍ഷത്തെ കണക്കനുസരിച്ച് 582 കോടി ഡോളര്‍ (44,232 കോടി രൂപ) മൂല്യമുള്ള മരുന്നുകളാണ് അമേരിക്ക ഇന്ത്യയില്‍നിന്ന് വാങ്ങിയത്. 4788 കോടി രൂപയുടെ കയറ്റുമതിക്കണക്കുമായി ബ്രിട്ടനാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 4704.4 കോടിരൂപയുടെ മരുന്നുകള്‍ വാങ്ങി. റഷ്യ (3689.8 കോടി), ബ്രസീല്‍ (3435.2), നൈജീരിയ (3404), ജര്‍മനി (3387), കാനഡ (2471.52), ബെല്‍ജിയം (2108.9), ഫ്രാന്‍സ് (2102.16) എന്നിവയാണ് പത്തുവരെ സ്ഥാനങ്ങളില്‍.
രാജ്യത്തിന്റെ മൊത്തം ഔഷധക്കയറ്റുമതിയില്‍ ആയുഷ് വിഭാഗത്തിന്റെയും തരക്കേടില്ലാത്ത പങ്കുണ്ട്. 3390 കോടിയുടെ ആയുഷ് മരുന്നുകളാണ് വിദേശത്തേക്കു പോയത്. ഔഷധഘടകങ്ങളുടെ ഇനത്തില്‍ മൊത്തം 29,602 കോടിയുടെ ഇടപാടുകള്‍ നടന്നു. കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ് ആധികാരിക കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്.
ലോകത്ത് മരുന്ന് കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ആകെയുള്ള വിപണിമൂല്യത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. 16.48 ശതമാനം വിഹിതമുള്ള ജര്‍മനിയാണു മുന്നില്‍. രണ്ടാംസ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡാണ്- 13.92 ശതമാനം. ഒന്‍പതുശതമാനവുമായി അമേരിക്കയാണു മൂന്നാംസ്ഥാനത്ത്.
Post Your Comments