ന്യൂഡല്‍ഹി : കോവിഡ് -19 ന്റെ വ്യാപനം ഇന്ത്യയില്‍ കുറഞ്ഞെങ്കിലും രാജ്യം ആശ്വസിയ്ക്കാന്‍ വരട്ടെയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. വൈറസിന്റെ രണ്ടാം വരവിനെ ഇന്ത്യ ഭയക്കണമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് സിംഗപ്പൂരിനെയാണ്. കോവിഡിനെ തളച്ചതിന് ആഴ്ചകള്‍ക്കു മുമ്പ് ലോകത്തിന്റെ കയ്യടി നേടിയ രാജ്യമാണു സിംഗപ്പൂര്‍. കര്‍ശനമായ ലോക്ഡൗണ്‍ നടപടികളുമായി വിവിധ രാജ്യങ്ങള്‍ കൊറോണ വൈറസിനെ തളയ്ക്കാന്‍ പാടുപെടുമ്പോഴായിരുന്നു ലളിതമായി സിംഗപ്പൂര്‍ പ്രതിരോധം തീര്‍ത്തത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.
ആഗോളതലത്തിലെ രോഗികളുടെ എണ്ണവും മരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ സംഖ്യയാണെങ്കിലും കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ‘സിംഗപ്പൂര്‍ മോഡലിന്’ സാധിച്ചില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡിനെ പിടിച്ചുകെട്ടിയ കേരളമടക്കം ഇന്ത്യയിലെ പലയിടങ്ങളും ഇളവുകളിലേക്കു പോകുമ്പോള്‍ ജാഗ്രതയോടെ ഓര്‍ക്കേണ്ടതാണു സിംഗപ്പൂരിന്റെ വീഴ്ചകള്‍.
വേള്‍ഡോമീറ്ററിലെ രേഖകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് 13ന് 200 കോവിഡ് ബാധിതരാണു രാജ്യത്തുണ്ടായിരുന്നത്. 20-ാം തീയതി ആയപ്പോള്‍ രോഗികളുടെ എണ്ണം 385. കൃത്യം ഒരു മാസം പിന്നിടുന്ന തിങ്കളാഴ്ച രാവിലത്തെ (ഏപ്രില്‍ 20) കണക്കു നോക്കിയാല്‍ രോഗികളുടെ എണ്ണത്തിലുണ്ടായത് വന്‍ കുതിപ്പ്. 6588 പേരാണു കോവിഡ്ബാധിതര്‍. ആകെ മരിച്ചവര്‍ 11. രോഗമുക്തി നേടിയവര്‍ 768. കോവിഡിന്റെ ആദ്യ തരംഗം അതിജീവിച്ച സിംഗപ്പൂരിനു രണ്ടാം തരംഗം ഫലപ്രദമായി നേരിടാനായില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലും യുഎസിലും രോഗികളുടെ എണ്ണം ലക്ഷങ്ങളാണല്ലോ, ഈ കണക്കുകള്‍ വലുതാണോ എന്ന സംശയമുണ്ടാകാം.
എന്നാല്‍ യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയേക്കാള്‍ ചെറിയതും 700 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുമുള്ള നഗരമാണു സിംഗപ്പൂര്‍ എന്നോര്‍ക്കണം. 5.7 ദശലക്ഷം ആണ് ജനസംഖ്യ. ഇവിടെ 6588 രോഗികളെന്നതു നിര്‍ണായക സംഖ്യയാണെന്ന് വിദഗ്ധര്‍ പറയുന്നു. ലോ
Post Your Comments