ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ചിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി. ഐസിഎംആർ നൽകുന്ന കോവിഡ് കിറ്റുകൾ പലപ്പോഴും പരിശോധനാ ഫലം നൽകാൻ വളരെ വൈകുന്നു എന്ന് മമത ബാനർജി പറഞ്ഞു.
കേടായ ടെസ്റ്റിംഗ് കിറ്റുകളും ഉറപ്പില്ലാത്ത പരിശോധനാ ഫലങ്ങളുമാണെന്ന് അവർ നൽകുന്നത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രമായ ഘട്ടത്തിൽ ഫലം പുറത്തു വരാൻ വൈകുന്നതും കേടായ ടെസ്റ്റിംഗ് കിറ്റുകളും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ പിറകോട്ട് വലിക്കുകയാണെന്നാണ് സർക്കാർ ആരോപണം.
ശരിയായ ഫലം നൽകുന്ന തരത്തിൽ അല്ല കിറ്റുകളുടെ ക്രമീകരണമെന്നത് കഷ്ടമാണ്. ഓരോ മെഡിക്കൽ കോളജുകളും കിറ്റുകൾ ക്രമീകരിക്കുക എന്നത് അസാധ്യവും. പല കിറ്റുകളും വ്യത്യസ്ത ഫലങ്ങളാണ് തരുന്നത്. തുടർന്ന് അന്തിമ ഫലം കിട്ടുന്നില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ്(എൻഐസിഇഡി) ഡയറക്ടർ ഡോ. ശാന്ത ദത്ത കാര്യങ്ങൾ വ്യക്തമാക്കുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഐസിഎംആറിനോട് ഫലങ്ങൾ വൈകാനുള്ള കാരണം ചോദിച്ചിട്ടുണ്ട്.
Post Your Comments