NattuvarthaLatest NewsKeralaNews

സ്പ്രിൻക്ലർ കരാറിൽ ആർക്കേലും സംശയമുണ്ടേൽ ഇപ്പോഴല്ല കോവിഡിന് ശേഷം സംസാരിക്കാം, ഒരു വിഭാ​ഗം ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്; എംഎ ബേബി

പ്രശ്നങ്ങളുണ്ടെങ്കിൽ‌ പിന്നീട് പരിശോധിച്ച് തിരുത്താനാകുമെന്നും എംഎ ബേബി

തിരുവനന്തപുരം; സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് ആർക്കേലും സംശയമുണ്ടെൽ ഇപ്പോഴല്ല, നിലവിലുള്ള കൊറോണ കാലം കഴിഞ്ഞിട്ട് മറുപടി നൽകാമെന്ന് സിപിഎം പിബി അം​ഗം എംഎ ബേബി.

രോ​ഗ വ്യാപനം തടയുന്നതിന് ചിലപ്പോൾ അസാധാരണ നടപടി ക്രമങ്ങൾ വേണ്ടിവരുമെന്നും ആയതിനാൽ അതിന്റെ ഭാ​ഗമായി സ്പ്രിൻക്ലറെ കണ്ടാൽ മതി എന്നുമുള്ള വിചിത്രമായ മറുപടിയാണ് എംഎ ബേബി നൽകിയത്. കൂടാതെ പ്രശ്നങ്ങളുണ്ടെങ്കിൽ‌ പിന്നീട് പരിശോധിച്ച് തിരുത്താനാകുമെന്നും എംഎ ബേബി പറഞ്ഞു.


പക്ഷേ നിരന്തരമായി പ്രതിപക്ഷം വിമർശനങ്ങൾ മാത്രം ഉന്നയിക്കുന്നതിലാണ് ശ്രദ്ധ നൽകുന്നതെന്നും എംഎ ബേബി പറഞ്ഞു, സ്പ്രിൻക്ലർ കരാറുമായി ഉയർന്ന് വന്ന ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും കോവിഡ് പ്രതിരോധത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലടക്കം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button