ന്യൂഡല്‍ഹി: 7500 രൂപ വീതം അക്കൗണ്ടുകളില്‍ നിക്ഷേപിയ്ക്കണം, കേന്ദ്രത്തോട് ആവശ്യവുമായി കോണ്‍ഗ്രസ് . രാജ്യത്തെ എല്ലാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം നിക്ഷേപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ച കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതിയുടേതാണ് നിര്‍ദ്ദേശം.
കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കം ഇല്ലെന്നും ലോക്ക്ഡൗണ്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം എത്തിക്കണമെന്നും സമിതി അംഗം ജയറാം രമേശ് ആവശ്യപ്പെട്ടു. ചെറുകിട – ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.
Post Your Comments