തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും വാർത്താസമ്മേളനം നടത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും ഇന്നത്തെ വാർത്താസമ്മേളനം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദിവസവും പത്രസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇനിമുതല്‍ വാര്‍ത്ത സമ്മേളനം ഉണ്ടാകില്ലെന്ന് ദിവസങ്ങൾക്ക് മുൻപാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതോടെ സ്പ്രിംഗ്ളര്‍ അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാർത്താസമ്മേളനം പുനരാംഭിക്കുന്നതെന്നാണ് സൂചന.
Post Your Comments