തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഭാഗികമായി ഇളവുകള്‍ നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റയക്ക, ഇരട്ടയക്ക നറുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് 1,3,5,7,9 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, 0,2,4,6,8 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളിലും യാത്രാനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഞായറാഴ്ച സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രാനുമതിയില്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ മാത്രമേ ഞായറാഴ്ച നിരത്തിലിറക്കാവൂ. എന്നാല്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. ഓട്ടോ, ടാക്സി തുടങ്ങിയവയ്ക്ക് ഓടാന്‍ അനുമതിയില്ല. പൊതുഗതാഗതവും അനുവദിക്കില്ല.
അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍നിന്ന് ഒഴിവാക്കി. അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രമേ ഞായറാഴ്ച വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. ഇതിന് നമ്പര്‍വ്യവസ്ഥ ബാധകമല്ല.
Post Your Comments