Latest NewsKeralaNews

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 : വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറയാന്‍ ഉപയോഗിച്ചിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം • കേരളത്തില്‍ തിങ്കളാഴ്ച ആറുപേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇവരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്,. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഇന്ന് 21 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 407 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 114 പേരാണ് നിലവില്‍ വിവിധ ആശുപതികളില്‍ ചികിത്സയിലുള്ളത്. 42,323 പേരാണ് ചികിത്സയിലുള്ളത്.

വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറയാന്‍ ഉപയോഗിച്ചിട്ടില്ല. ദിവസേനയുള്ള സ്ഥിതിഗതികള്‍ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നത്. കോവിഡ് പോരാട്ടത്തില്‍ കേരളത്തിന്‌ അഭിമാനിക്കാം. ഈ പോരാട്ടത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button