Latest NewsNewsIndia

കോവിഡ് പ്രതിരോധം : മരുന്നിനായി ഇന്ത്യയുടെ സഹായം തേടി യുഎഇ

ന്യൂഡല്‍ഹി: യു.എ.ഇയില്‍ കോവിഡ് വ്യാപിക്കുന്നതിനിടെ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് യു.എ.ഇ. കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് വേണമെന്നാവശ്യപ്പെട്ട് യുഎഇ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചു. . ഇതിനെ തുടര്‍ന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതായി ഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ നല്‍കാനാണ് തീരുമാനം.

Read also :  കോവിഡ് പ്രതിരോധം; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് ഐസിഎംആര്‍

അതേസമയം, മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് യുഎഇ എംബസി നന്ദി അറിയിച്ചു. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. നേരത്തെ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button