UAELatest NewsNewsGulf

റമദാന്‍ : പൊതുമേഖലയ്ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു

അബുദാബി • യു.എ.ഇയില്‍ റമദാന്‍ മാസത്തിലെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഞായറാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ ഏജൻസികളുടെയും ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും. ഓഫീസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് അവസാനിക്കും. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് അധിക മണിക്കൂർ പ്രവർത്തനം ആവശ്യമായി വരുന്നത് ഒഴികെയാണ് ഇത് ബാധകമാകുക.

പുണ്യ റമദാൻ മാസം ഏപ്രിൽ 24 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button