KeralaLatest NewsIndia

കോഴിക്കോട് ജില്ലയില്‍ മാത്രം 35,000 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്വല്‍ യോജനയുടെ ആനുകൂല്യം: പണം അക്കൗണ്ടിൽ വന്നു തുടങ്ങി

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തു റെഡ് സോണായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലക്ക് ആശ്വാസമേകി പ്രധാനമന്ത്രി ഉജ്വല്‍ യോജന. കോഴിക്കോട് ജില്ലയില്‍ പദ്ധതി പ്രകാരം പാചക വാതക കണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്കുള്ള പണമാണ് മുന്‍കൂറായി അക്കൗണ്ടുകളിലെത്തുക.

ഏപ്രില്‍ മാസത്തെ തുകയാണ് ഇതിനകം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിതുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം.രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ കമ്പനികള്‍ക്ക് കോഴിക്കോട് ജില്ലയില്‍ മൊത്തം 7.49 ലക്ഷം പാചക വാതക കണക്ഷന്‍ ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ പ്രത്യേക ആനുകൂല്യം ലഭിക്കേണ്ടവരെ കണ്ടെത്തിയാണ് ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച സ്ത്രീക്കു നൽകിയ റേഷന്‍ തിരിച്ച്‌ വാങ്ങിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ

നിലവിലെ സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് നമ്പര്‍ മാറ്റുന്നതിന് ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. 4500 കോടിയോളം രൂപ ഈ മാസം ഉജ്വല്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് മൊത്തം 3 കോടിയോളം പദ്ധതി ഗുണഭോക്താക്കളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button