Latest NewsNewsBusiness

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടി നല്‍കി പ്രമുഖ കാര്‍ കമ്പനി

ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടി നല്‍കി പ്രമുഖ കാര്‍ കമ്പനി. നിസാന്‍ കാര്‍ കമ്പനിയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി രംഗത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗണിന്റെ സമയത്ത് നഷ്ടപ്പെട്ട സൗജന്യ സര്‍വ്വീസ് ചെയ്യാന്‍ ലോക്ക്ഡൗണിന് ശേഷം ഒരുമാസം സമയം അനുവദിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം, ലോക്ക്ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് കൂടി വാറണ്ടി നീട്ടിനല്‍കുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിന് നിസാന്‍ ഷോറൂമുകളും നിസാന്റെ പ്ലാന്റും അടഞ്ഞുകിടക്കുകയാണ്.

എന്നാല്‍, കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം. ലോക്ക്ഡൗണ് കാലത്ത് വാഹനം പരിപാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിസാന്റെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button