തിരുവനന്തപുരം: 26 കാരിയായ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്‍ത്തിയ 21 കാരന്‍ അറസ്റ്റില്‍. നഗ്ന ചിത്രം വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചതിനാണ് ഇയാള്‍ പിടിയിലായത്. ആയൂര്‍ അര്‍ക്കന്നൂര്‍ ലക്ഷംവീട് കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് പിടിയിലായത്. ഇപ്പോള്‍ ഓയൂര്‍ ചെറിയ വെളിയനല്ലൂരില്‍ വാടക വീട്ടിലാണ് ഷിബു മന്‍സൂര്‍ താമസിക്കുന്നത്.
തിരുവനന്തപുരത്തെ ബേക്കറി തൊഴിലാളിയായ യുവതിയെയാണ് പീഡിപ്പിച്ചത്. സ്ത്രീയുടെ വീട്ടുകാര്യങ്ങളില്‍ സഹായിയായി ഷിബു പോകുമായിരുന്നു. പിന്നീട് സുഹൃത്തായി മാറി. ഈ ബന്ധം മുതലെടുത്ത് വെഞ്ഞാറമൂട്ടിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചു.
സ്ത്രീയുടെ നഗ്നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
Post Your Comments