ധാക്ക: ലോക്ക് ഡൗണ്‍ ലംഘിച്ച് ഇമാമിന്റെ ശവസംസ്‌കാരത്തിന് എത്തിയത് വന്‍ ജനാവലി. പൊലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ബംഗ്ലാദേശിലാണ് ഇമാമിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ വന്‍ ജനാവലി പങ്കെടുത്തത്. കോവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജുബൈര്‍ അഹമ്മദ് അന്‍സാരി(55)യുടെ ശവസംസ്‌കാര ചടങ്ങില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Read Also : കോവിഡ് വ്യാപനത്തിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക സ്ഥിതിയ കുറിച്ച് അന്താരാഷ്ട്ര നാണയ നിധി
എന്നാല്‍ പുരോഹിതനും പള്ളിയിലെ ജനപ്രിയ പ്രാസംഗികനുമായ ഇമാമിന്റെ സംസ്‌കാരച്ചടങ്ങില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഒരുലക്ഷത്തോളം പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 26ന് ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ചമാസം 300ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 2,200 ആയി ഉയര്‍ന്നു. ഒമ്പത് മരണങ്ങളും ശനിയാഴ്ചയുണ്ടായി. ആകെ മരണം 84 ആയി.
Post Your Comments