Latest NewsNewsInternational

ലോക്ക് ഡൗണ്‍ ക്രൂരത ; വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് കെട്ടിട ഉടമകള്‍ ; സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്സിക്യൂട്ടീവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. ഇതോടെ അമേരിക്കയില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാവുകയും പലര്‍ക്കും ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയും മുതലെടുത്ത് യുഎസിലെ ഹവായിയില്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും കെട്ടിട ഉടമകളുടെ ലൈംഗികാതിക്രമം നേരിടുകയാണെന്നും ഇവര്‍ വാടകയ്ക്ക് പകരമായി സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്നും എന്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഇത്തരത്തില്‍ നിരവധി പരാതികളാണ് വരുന്നതെന്ന് ഹവായ് സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസ് പറഞ്ഞു. ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുറന്നുപറയുന്നു എന്നാല്‍ മറ്റു ചിലര്‍ ഇതോന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നും ഒരു സ്ത്രീക്ക് വാടക സംബന്ധിച്ച കാര്യം മൊബൈല്‍ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ അവരുടെ കെട്ടിട ഉടമ അയാളുടെ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനല്‍കിയതായും ചില കെട്ടിട ഉടമകള്‍ വാടകക്കാരെ സ്വന്തം അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിച്ചതായും കാര്‍ലസ് പറയുന്നു. ഈ പദവിയില്‍ ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ പരാതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്ന് അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button