Latest NewsNewsIndia

നിഖിലിന്റെ വിവാഹ ചടങ്ങ് അങ്ങേയറ്റം ലളിതമാണ്, അതിൽ കൂടുതൽ ചർച്ചകളൊന്നും വേണ്ട; സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ

രക്തബന്ധത്തിൽപ്പെട്ടവർ മാത്രമാണ് പങ്കെടുത്തതെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാമെന്നും കുമാരസ്വാമി

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെ‍ഡിയൂരപ്പ, വലിയ കുടുംബമായിട്ടും താരപ്പകിട്ടില്ലാതെ, ലളിതമായാണ് വിവാഹം നടത്തിയത്, അതിനാൽ കൂടുതൽ ചർ‌ച്ച ഈ വിഷയത്തിൽ വേണ്ടെന്ന് യെഡിയൂരപ്പ വ്യക്തമാക്കി.

നിലവിൽ ജനതാദൾ(എസ്) യുവജന വിഭാഗം അധ്യക്ഷൻ കൂടിയായ നിഖിലും കോൺഗ്രസ് നേതാവ് എം.കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും ബിഡദിയിലെ ഫാം ഹൗസിലാണ് വിവാഹിതരായത്,, നിഖിലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോടും എസ്പിയോടും ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം നടത്തിയെന്ന ആരോപണമാണ് വിവാഹ ഫോട്ടോയടക്കം ചൂണ്ടിക്കാട്ടി ആരോപിച്ചിരുന്നത്, എന്നാൽ രക്തബന്ധത്തിൽപ്പെട്ടവർ മാത്രമാണ് പങ്കെടുത്തതെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാമെന്നും കുമാരസ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button