KeralaLatest NewsNews

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ പിഴ അടക്കേണ്ടി വരും

തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിയില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ പകരുന്നതിന് കാരണമാകുമെന്ന് കണ്ടാണ് കര്‍ശനമായ നിരോധനവും പിഴയും ഏര്‍പ്പെടുത്തിയത്.

പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും കേരള പോലീസ് ആക്ട് ചട്ടത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button