തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നു. നിരവധി രാഷ്ട്രീയ പ്രവർത്തകരാണ് നിയമ ഭേദഗതിക്കെതിരെ രംഗത്ത് എത്തിയത്. എന്നാൽ മാധ്യമങ്ങളുടെ കഴുത്തില്‍ കത്തി വെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. നട്ടെല്ലില്ലാത്ത നിലപാടുകള്‍ പറയാന്‍ സിപിഎമ്മുകാര്‍ക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
Read Also: എട്ടുകോടി കുടുംബങ്ങള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍; ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
എന്നാൽ ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പോലീസ് ആക്ടില്‍ അതിനെക്കാള്‍ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോണ്‍ – കോഗ്നിസിബിള്‍ ആയതിനാല്‍ തുടര്‍നടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദമുള്ളു. പക്ഷെ പോലീസ് ആക്‌ട് 118 എ പ്രകാരം കേസെടുക്കാന്‍ പരാതി പോലും വേണ്ട. മുഖ്യധാര മാധ്യമങ്ങളുടെ ഉള്‍പ്പെടെ കഴുത്തില്‍ കത്തിവെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിന്‍വലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേശ് ചൂണ്ടിക്കാട്ടി.
Post Your Comments