Latest NewsKeralaNews

സോഷ്യല്‍മീഡിയയിലൂടെ വധഭീഷണി ; ഡിജിപിക്ക് പരാതി നല്‍കി കെഎം ഷാജി

കോഴിക്കോട് : സോഷ്യല്‍മീഡിയയിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയതായി കെഎം ഷാജി എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. ഫേസ്ബുക്കിലൂടെ വധഭീക്ഷണ മുഴക്കിയിരിക്കുന്നത്. ഡിജിപി ഓഫീസില്‍ എംഎല്‍എയുടെ സെക്രട്ടറി നേരിട്ട് എത്തി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂര്‍ പൊലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു.

നേരത്തെ തന്നെ ഷാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വധഭീക്ഷണി ഉയര്‍ന്നിരിക്കുന്ന. ഷാജിയെ കഴുത്തറുത്ത് കൊല്ലാന്‍ സമയമായി എന്ന തരത്തിലാണ് ഭീക്ഷണി. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കാനും സാധ്യതയുണ്ട്. എന്നാലിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം കെ എം ഷാജി കോവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ വ്യാജ പ്രചാരണം നടത്തി തെറ്റിധരിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഎം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍ പൊലീസില്‍ പരാതി നല്‍കി. പരാതി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഷാജിക്കെതിരെ പലയിടങ്ങളിലായി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button