Latest NewsNewsIndia

കോവിഡ് 19 ; 21കാരിക്ക് വിചിത്രമായ രോഗാവസ്ഥ ; 32 ദിവസത്തെ ആശുപത്രിവാസം, ആറുതവണ പോസിറ്റിവ്, രണ്ടുതവണ നെഗറ്റീവ്, ഒരു തവണ നിഗമനത്തിലെത്താന്‍ കഴിയാത്ത അവസ്ഥ

അഹമദാബാദ്: കോവിഡ് ലക്ഷണങ്ങളോടെ അമേരിക്കയില്‍ നിന്നെത്തി അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 21കാരിക്ക് വിചിത്ര രോഗാവസ്ഥ. 32 ദിവസത്തെ ആശുപത്രിവാസത്തിനുള്ളില്‍ ആറുതവണ കോവിഡ് പരിശോധന പോസിറ്റിവ്, രണ്ടുതവണ ഫലം നെഗറ്റീവ്, ഒരു തവണ നിഗമനത്തിലെത്താന്‍ കഴിയാത്ത അവസ്ഥ. പെണ്‍കുട്ടി ഇപ്പോളും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. പെണ്‍കുട്ടിയുടെ ഡ്രൈവറും 27 ദിവസമായി ഇവിടെ ചികിത്സയിലാണ്. ഇയാളുടെ അവസാന പരിശോധനഫലം പോസിറ്റിവാണ്.

പെണ്‍കുട്ടിക്ക് മാര്‍ച്ച് 17നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് 23ന് വീണ്ടും പോസിറ്റിവ് ആയി. എന്നാല്‍ 27ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവായി. തുടര്‍ന്ന് മാര്‍ച്ച് 29, ഏപ്രില്‍ 3, 7 തീയതികളില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റിവായി കാണിച്ചു. ഏപ്രില്‍ 12ന് ഫലത്തില്‍ നിഗമനത്തിലെത്താന്‍ കഴിയാത്ത അവസ്ഥ. 13ന് വീണ്ടും പോസിറ്റിവ് കാണിച്ചെങ്കിലും അവസാനം 16ന് ലഭിച്ച ഫലത്തില്‍ നെഗറ്റിവും കാണിച്ചു.

എന്നാല്‍ പ്രത്യേക കേസ് എന്ന നിലയില്‍ ഇരുവരുടെയും വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെയും അറിയിച്ചിരിക്കുകയാണ് അധികൃതര്‍. ഇരുവരെയും ഇതുവരെ രോഗമുക്തരായി പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button