ന്യൂയോര്‍ക്ക്: കോവിഡ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സങ്കീർണ പ്രശ്‌നങ്ങളെ തുടർന്ന് പ്രശസ്‌തനായ നടന്‍ നിക് കോര്‍ഡെറോയുടെ വലതുകാല്‍ മുറിച്ചുമാറ്റി. കോവിഡിനെ തുടര്‍ന്ന് 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ വലതുകാലിൽ രക്തം കട്ടപിടിക്കാൻ തുടങ്ങിയിരുന്നു. ഇത് തടയാൻ നൽകിയ മരുന്നുകൾ ആന്തരിക രക്തസ്രാവത്തിന് കാരണമായി. തുടർന്നാണ് കാൽ മുറിച്ചുമാറ്റാൻ തീരുമാനിച്ചത്. നടന്റെ ഹൃദയത്തിലും ശ്വാസ കേശത്തിലും പ്രശ്നങ്ങളുണ്ടെന്ന് ഭാര്യ അമാന്‍ഡ കൂട്ട്സ് അറിയിച്ചിട്ടുണ്ട്. അതേസമയം നിക്കിന്റെ ഏതാനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments