തിരുവനന്തപുരം : സർവകലാശാല പരീക്ഷകൾ. മേയ് 11 മുതല്‍ നടത്താന്‍ നിർദേശം ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ .സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. പരീക്ഷയെ കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഓൺലൈന്‍ ക്ലാസുകളും വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അസൈൻമെന്റുകളും നൽകാനും നിർദേശം നല്കി.
അതോടൊപ്പം കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം അധ്യാപകർ വീടുകളിലിരുന്ന് മൂല്യ നിർണയം നടത്തണം, ഏപ്രില്‍ 20 ന് ആരംഭിക്കാം. ഗവേഷക വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ലൈബ്രറികൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലോടെ ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
Also read : രാജ്യത്ത് വീണ്ടും ഒരു ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്
അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമിതി രൂപീകരിച്ചിരുന്നു. . ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാൽ ചെയർമാനായ ആറംഗ സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നിയോഗിച്ചത്. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങൾ
Post Your Comments