Latest NewsIndiaNews

നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും സമ്മേളനം; പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാതെ തബ് ലീഗ് ഭാരവാഹികൾ; പരിഭ്രാന്തരായി ജനങ്ങൾ

363 പേരെ തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല

ന്യൂഡൽ‌ഹി; നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും അതേ മാതൃകയിൽ സമ്മേളനം നടന്നെന്ന് വ്യക്തമായി.

കൂടാതെ ഈ സമ്മേളനത്തിൽ 640 പ്രതിനിധികൾ പങ്കെടുത്തതിൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നതും ഞെട്ടിക്കുന്ന വിവരമാണ്, 363 പേരെ തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇവരിൽ എത്ര വിദേശികൾ ഉണ്ടായിരുന്നു എന്നും വ്യക്തമായ കണക്കുകൾ ലഭ്യമല്ല.

എന്നാൽ നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കോവിഡ് പരിശോധനയിൽ പോസ്റ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്,, നളന്ദയിൽ മാർച്ച് 14, 15 ദിവസങ്ങളിലായിരുന്നു തബ് ലീഗ് സമ്മേളനം നടത്തിയത്, ഇതിൽ പങ്കെടുത്ത കുറേപ്പേർ ഡൽഹിയിൽ നിസ്സാമുദ്ദീൻ സമ്മേളനത്തിലും പങ്കെടുത്തിരുന്നതായാണ് വിവരം.

ഇതുവരെയായി സമ്മേളനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോൾ ബീഹാറിൽ പരിഭ്രാന്തി പരത്തിയിരിക്കുന്നത്,, ഈ സമ്മേളനത്തിന് കൂടുതലും ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്കേ ,, രളത്തിൽ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നോ എന്ന് വ്യക്തമല്ല.

രാജ്യം കൊറോണ ഭീതിയിൽ നിൽക്കുമ്പോഴും പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാൻ തബ് ലീഗ് ഭാരവാഹികൾ തയ്യാറാകാത്തതാണ് ബിഹാറിലെ പ്രശ്നം,, ഒരു വ്യക്തിക്ക് കോവിഡ് രോഗബാധയുണ്ടെങ്കിൽ ഒരു മാസത്തിനകം 460 പേർക്ക് അതു പകർന്നു നൽകും എന്നാണ് െഎ സി എം ആർ കണക്കു കൂട്ടുന്നത്,, അങ്ങനെയെങ്കിൽ 363 പേരിൽ നിന്ന് ഒന്നര ലക്ഷം പേർക്ക് രോഗബാധ പകരാമെന്ന ഭീഷണിയാണ് ബിഹാറിൽ നില നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button