Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാന്‍ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക ; 15 ടിപ്പുകളുമായി ജോര്‍ജുകുട്ടി മോഡല്‍ ഒരു തകര്‍പ്പന്‍ കോവിഡ് പ്രതിരോധം

കോവിഡ് മഹാമാരി ലോകമെങ്ങും ഭീതി വിതക്കുമ്പോള്‍ അതിനെതിരെയുള്ള ചെറുത്ത് നില്‍പ്പിലാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍. കോവിഡ് പ്രതിരോധത്തിനായി പല മാര്‍ഗങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വൈറലാകുകയാണ്. ഒരു യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ജോര്‍ജ്കുട്ടി എന്ന കഥാനായന്‍ പറയുന്ന ഡയലോഗിന്റെ മാതൃകയിലാണ് ഓരോ മാര്‍ഗ നിര്‍ദേശങ്ങളും.

ശരത് ശശി എന്ന യുവാവാണ് വേറിട്ട രീതിയില്‍ ഒരു കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വളരെ ലളിതവും രസകരവുമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കഴുകുന്നതും വീടിനു പുറത്തു പോകാതിരിക്കാനും തുടങ്ങി നിരവധി നിര്‍ദേളങ്ങളാണ് മുന്നോട്ട് വെക്കുന്നത്. അതും ജോര്‍ജുകുട്ടി സ്‌റ്റൈലില്‍.

കോവിഡ് പ്രതിരോധം – ജോര്‍ജ്കുട്ടി മോഡല്‍

1. അരുതാത്തത് ഒന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചു കഴിഞ്ഞു. നമ്മുടെ മുന്നില്‍ രണ്ട് മാര്‍ഗങ്ങളേ ഉള്ളൂ. ശക്തമായി പ്രതിരോധിക്കുക, അല്ലെങ്കില്‍ നിരുപാധികം കീഴടങ്ങുക. നമ്മള്‍ മനസാക്ഷിക്ക് മുന്നില്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് അങ്ങനെ വെറുതെ കീഴടങ്ങാന്‍ പാടില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കുക.
2. അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കി ചെലവ് ചുരുക്കി ജീവിക്കുക.
3. ഹാന്‍ഡ് വാഷിങിന്റെ ആവശ്യകതയും, സോഷ്യല്‍ ഡിസ്റ്റന്‍സിങും വീണ്ടും വീണ്ടും പറഞ്ഞു ആളുകളില്‍ അടിച്ചേല്പിക്കുക.
4. ഭയവും ടെന്‍ഷനും നമ്മളെ കുഴപ്പത്തില്‍ ചാടിക്കും. അത് ഒഴിവാക്കുക.
5. ആള്‍ക്കൂട്ടം ഉണ്ടാകുന്ന ധ്യാനം പോലെയുള്ള പരിപാടികള്‍ക്ക് പങ്കെടുക്കുന്നത് ഒഴിവാക്കി, ധ്യാനത്തിന്റെ സിഡി വാങ്ങി കാര്യങ്ങള്‍ കണ്ടു മനസിലാക്കുക.
6. വിഷുവും, ഈസ്റ്ററും, റംസാനും എല്ലാം റീക്രിയേറ്റു ചെയ്യുക. പ്രശ്‌നങ്ങള്‍ എല്ലാം ഒഴിവായ ശേഷം വേറൊരു ദിവസം ആഘോഷിക്കുക.
7. കൊറോണ വൈറസ് പോയിട്ടില്ല. വീണ്ടും വന്നേക്കും. ആ വരവ് എത്ര താമസിപ്പിക്കാന്‍ കഴിയുന്നോ, അത്രയും നല്ലത്.
8. കൊറോണ, മുഖത്തു തൊടാന്‍ നമ്മളെ പ്രലോഭിപ്പിക്കും, പുറത്തിറങ്ങി കറങ്ങി നടക്കാന്‍ കൊതി തോന്നിപ്പിക്കും. കാരണം കൊറോണയുടെ കയ്യില്‍ ഉള്ള ഒരേ ഒരു മാര്‍ഗം നമ്മളെ സമ്പര്‍ക്കത്തില്‍ കൊണ്ടുവരിക എന്നുള്ളതാണ്.
10. തിയേറ്ററില്‍ പോകേണ്ട അത്യാവശ്യം വന്നാല്‍ ആള്‍ക്കൂട്ടം ഇല്ലാത്ത പ്രൊജക്ടര്‍ റൂമില്‍ ഇരുന്നു സിനിമ കാണുക.
11. പുറത്ത് ഇറങ്ങിയുള്ള വിനോദങ്ങള്‍ ഒഴിവാക്കി, കഴിയുന്നത്ര നേരം ടിവി കാഴ്ച പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക.
12. ഷോപ്പിങും, ഔട്ടിങ്ങും ആറു മാസത്തില്‍ ഒരിക്കലായി ചുരുക്കുക.
13. മഹീന്ദ്ര ജീപ്പ് പോലെയുള്ള തുറന്ന എസി ഇല്ലാത്ത വാഹനങ്ങള്‍ അത്യാവശ്യ യാത്രകള്‍ക്ക് ഉപയോഗിക്കുക.
14. സാധനം വാങ്ങുന്ന ബില്ലുകളും, ടിക്കറ്റുകളും സൂക്ഷിച്ചു വെയ്ക്കുക. ആവശ്യം വന്നാല്‍ ഭാവിയില്‍ നമ്മള്‍ എവിടെയൊക്കെ പോയി എന്ന് ട്രേസ് ചെയ്യാന്‍ ഉപകരിക്കും.
15. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാന്‍ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button