Latest NewsIndiaNews

കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ : ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും

ന്യൂഡല്‍ഹി : കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ . ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും. കോവിഡിനു ശേഷമുള്ള പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യതയാണ് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നോട്ട് വെയ്്ക്കുന്നത്.ഉണര്‍ന്നുവരികയായിരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പരിസ്ഥിതിയെ (ecosystem), കൊറോണാവൈറസിനു ശേഷം സമ്പദ്വ്യവസ്ഥയില്‍ വന്നേക്കാവുന്ന മാറ്റാം എന്തുമാത്രം ബാധിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഐടി രംഗത്തെ വിജയം തുടരേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

അതിനായി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവദിക്കുന്ന രീതിയില്‍ കമ്പനികള്‍ ഉദാരമതികളാകണം. കോവിഡ്-19നു ശേഷം ലോകം മാറുന്നത് തനിക്ക് ഇപ്പോള്‍ത്തന്നെ മുന്‍കൂട്ടിക്കാണാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യലായിരിക്കും പുതിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. തന്റെ കീഴിലുളള ഡിപ്പാര്‍ട്ട്മെന്റിനോട് അതിനു വേണ്ട കാര്യങ്ങള്‍ സുഗമമാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു ജോലിചെയ്യലായിരിക്കും ചെലവു കുറവും ഗുണകരവും എന്നും അദ്ദേഹം പറഞ്ഞു.

ലോകം ലോക്ഡൗണ്‍ നടത്തണോ വേണ്ടയൊ എന്നാലോചിച്ചു നിന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചത് ഒരു സാഹസം തന്നെയാണ്. താന്‍ തന്റെ നേതാവിനെക്കുറച്ചോര്‍ത്ത് അഭിമാനംകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സിവില്‍ സര്‍വിസ് വിഭാഗവും അവസരത്തിനൊത്തുയര്‍ന്നു. ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ കാര്യങ്ങള്‍ നോക്കിനടത്തുകയും, കോണ്ടാക്ട് ട്രെയ്സിങ് നടത്തുകയും, നിരവധി പേര്‍ക്ക് ഭക്ഷണമെത്തിക്കുകയും എല്ലാം ചെയ്തു. പ്രശ്നബാധിതരായ മറ്റുള്ളവര്‍, ബിസിനസുകാര്‍, വാണിജ്യത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങയവരടക്കം പോലും ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന പ്രധാനമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വഴിയെ മനസ്സിലാക്കിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോവിഡ്-19നു ശേഷം പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യ ലോകത്തെ മുഖ്യ ഇലക്ട്രോണിക് നിര്‍മ്മാതാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. നിര്‍മ്മാണ രംഗത്ത് കൊറോണാവൈറസ് വന്നുപോയതിനു ശേഷം ചൈന സടകുടഞ്ഞെഴുന്നേറ്റൊ എന്നൊന്നും ചര്‍ച്ചചെയ്യാന്‍ താനില്ലെന്നും മന്ത്രി പറഞ്ഞു. കാരണം പല രാജ്യങ്ങളും ഇനി ചൈനയുമായി കച്ചവട ബന്ധങ്ങള്‍ തുടരില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button