Latest NewsKeralaNews

ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തുമെന്ന പ്രചാരണം ശരിയല്ല : ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച്

കൊച്ചി: ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തുമെന്ന പ്രചാരണം ശരിയല്ല , ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തര്‍ജില്ലാ യാത്രകള്‍ക്കും പൊതുഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

read also : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിതുടങ്ങുന്നത് ഈ സോണുകളില്‍ : വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

നിലവില്‍ ജില്ലയില്‍ മട്ടാഞ്ചേരിയിലെ ചുള്ളിക്കല്‍ പ്രദേശമാണ് ആരോഗ്യ വകുപ്പ് ഹോട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇവിടെ കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളില്‍് ഏപ്രില്‍ 20 മുതല്‍ നിബന്ധനകളോടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഓറഞ്ച് എ വിഭാഗത്തിലെ ഇളവുകള്‍ ഈമാസം 24ന് മാത്രമാണ് പ്രാബല്യത്തില്‍ വരിക. ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button