ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് നോട്ട് മഴപെയ്യിക്കും …നാടാകെ കൊവിഡ് ഭീതിയില്‍ നില്‍ക്കെ, കന്നഡ ടെലിവിഷന്‍ ചാനലായ പബ്ലിക് ടിവിയില്‍ ഈ മാസം 15ന് വന്ന റിപ്പോര്‍ട്ടാണിത്. കേള്‍ക്കേണ്ട താമസം കര്‍ണാടകത്തിലെ പലഗ്രാമങ്ങളിലും നാട്ടുകാര്‍ ഓടി പുറത്തിറങ്ങി മുകളിലേക്ക് നോക്കി നിന്നു, ആകാശത്ത് നിന്ന് നോട്ട് കെട്ടുകള്‍ വീഴുന്നതും കാത്ത്….തെറ്റിദ്ധാരണ പരത്തുന്ന ഈ വാര്‍ത്ത സംപ്രേഷണം ചെയ്ത ടിവി ചാനല്‍ പുലിവാല് പിടിച്ചു.
‘ഹെലികോപ്റ്റര്‍ നല്ലി സുരിതാര മോദി’ എന്ന പേരിലായിരുന്നു റിപ്പോര്‍ട്ട്.ഇത് പ്രക്ഷേപണ ചട്ടങ്ങളുടെയും നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പി.ഐ.ബി അഡിഷണല്‍ ഡയറക്ടര്‍ പറഞ്ഞു.പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കേന്ദ്രം ചാനലിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണം.കൂടുതല്‍ പണം അച്ചടിച്ച് വിപണിയില്‍ എത്തിക്കുന്ന ‘ഹെലികോപ്ടര്‍ മണി’ സംവിധാനം വഴി കൊവിഡ് പ്രതിസന്ധി മറികടക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
തബ് ലീഗ് ജമാ അത്തിനെതിരേ കേസ് , വിദേശികള്‍ അനുമതി കൂടാതെ രാജ്യം വിടരുത് എന്ന് പോലീസ്
ഹെലികോപ്റ്റര്‍ മണി’ എന്ന പ്രയോഗത്തെ ആകാശത്തു നിന്ന് പണം വിതറുമെന്ന രീതിയില്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കി ചാനല്‍ സംപ്രേക്ഷണം ചെയ്തു.( മാന്ദ്യകാലത്തും അതുപോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും വന്‍തോതില്‍ കറന്‍സി അച്ചടിച്ച് സമൂഹത്തില്‍ എത്തിക്കുന്നതിനെയാണ് ‘ഹെലികോപ്റ്റര്‍ മണി’എന്ന് പറയുന്നത്. )
Post Your Comments