KeralaNattuvarthaLatest NewsNews

തലകുനിച്ച് കേരളം ; ലോക്ക്ഡൗൺ കാലത്ത് വാറ്റുപകരണങ്ങളുമായി പിടിയിലായത് പിഡബ്ല്യൂഡി എന്‍ജിനീയര്‍; വിദ്യാഭ്യാസംകൊണ്ട് വിവരമുണ്ടാകില്ലെന്ന് സോഷ്യൽമീഡിയ

കോളേജ് സൂപ്രണ്ടായിരുന്ന ഭാര്യയുമായിരുന്നു വീട്ടില്‍

നാണക്കേടിൽ കേരളം, ചാരായം വാറ്റാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 80ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി റിട്ട. പി.ഡബ്ല്യുഡി എൻജിനീയർ അറസ്റ്റിലായി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, കണ്ടല്ലൂര്‍ കളിന്റ് നഗറിന് സമീപം ചൈതന്യയില്‍ കൃഷ്ണകുമാര്‍ (69) നെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വിഷയം മൂലം ലോക്ക് ഡൗണിലായതിനാൽ വാറ്റിന് തയ്യാറെടുക്കുകയായിരുന്നു റിട്ട. പി.ഡബ്ല്യുഡി എന്‍ജിനീയർ കൂടിയായ ഇയാളെ, കോടയ്ക്ക് പുറമേ ആറ് ചാക്ക് പഞ്ചസാര, ശര്‍ക്കര, പഴങ്ങള്‍, ഗ്യാസ് സിലണ്ടറുകള്‍, പാത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത ഇല്ലാതായതോടെ ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വാറ്റിന് തയ്യാറെടുക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

കൂടാതെ കൃഷ്ണകുമാറും റിട്ട. കോളേജ് സൂപ്രണ്ടായിരുന്ന ഭാര്യയുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്, വൻ തോതിൽ വാറ്റ് ചാരായം ഉണ്ടാക്കാനാണ് പ്രതി പ്ലാൻ ചെയ്തതെന്നും പോലീസ്. വൻ പ്രതിഷേധമാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്.

shortlink

Post Your Comments


Back to top button