![](/wp-content/uploads/2020/04/Nurses.jpg)
മുംബൈ: മുംബൈയിൽ 28 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജസ് ലോക് ആശുപത്രിയിലെ നാലു മലയാളി നഴ്സുമാര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് 26 പേര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.
അതേസമയം, ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച നാവികസേനാംഗങ്ങളെ കൊളാബയിലെ നാവികസേനാ ആശുപത്രിയായ അശ്വിനിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Post Your Comments