Latest NewsNewsIndia

ധാരാവിയിൽ പിടിമുറുക്കി കൊവിഡ് ; കോവിഡ്-19 ബാധിതരുടെ എണ്ണം 100 കടന്നു: മരിച്ചവരുടെ എണ്ണം പത്തായി

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുബൈയിലെ ധാരാവിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 100 കടന്നു,, 15 പേര്‍ക്കുകൂടി വെള്ളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്,, ധാരാവിയില്‍ നിലവില്‍ 101 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

എന്നാൽ അതിനിടെ, കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന 62 വയസുള്ള ധാരാവി സ്വദേശി വെള്ളിയാഴ്ച മരിച്ചു,, ഇതോടെ ധാരാവിയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി.

നിലവിൽ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര,, 3236 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്,, 34 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button