തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തതിനെതിരെ വിമർശനവുമായി വി.ഡി. സതീശന്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം. മിസ്റ്റർ പിണറായി വിജയൻ, അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്.ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്ന് വി.ഡി സതീശൻ ട്വിറ്ററിൽ കുറിച്ചു.
Read also: കേരളത്തില്‍ മറ്റൊരു അമിത് ഷാ വേണ്ട; സുരേന്ദ്രന് തെറ്റിയിട്ടില്ല; വിമർശനവുമായി ഷാഫി പറമ്പിൽ
2017-ല്‍ അഴീക്കോട്ട് ഒരു സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി മുസ്ലിംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷാജി ഇടപെട്ട് പണം വാങ്ങിയെന്നാണ് ആരോപണം.
കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ അനുമതി:
മിസ്റ്റർ പിണറായി വിജയൻ, അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്.ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്.
— V D Satheesan (@vdsatheesan) April 17, 2020
Post Your Comments