NattuvarthaLatest NewsKeralaIndiaNews

കരുതലോടെ കേന്ദ്രം; അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർ​ദേശം

പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കളക്ടർമാർ നോഡൽ ഓഫീസർമാരെ വയ്ക്കണമെന്നും നിർദേശമുണ്ട്

ന്യൂഡൽഹി; ലോക്ക്ഡൗണിനെ തുടർന്ന് പ്രയാസം നേരിടുന്ന അതിഥിതൊഴിലാളികളുടെയും ഒറ്റപ്പെട്ടുകിടക്കുന്നവരുടെയും സുരക്ഷയും താമസ, ഭക്ഷണ സൗകര്യവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം രം​ഗത്ത്.

അടുത്തിടെ മഹാരാഷ്ട്രയിലും ​ഗുജറാത്തിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിർദേശം കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ പ്രയാസം നേരിടുന്നവരുടെയടക്കം അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കളക്ടർമാർ നോഡൽ ഓഫീസർമാരെ വയ്ക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ ഇവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ഉത്തരവാദിത്വം നോഡൽ ഓഫീസർമാർക്കായിരിക്കുമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. ഓരോ ക്യാമ്പും സീനിയർ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button