റിയാദ് : സൗദിയിൽ 762പേർക്ക് കൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ അകെ രോഗികളുടെ എണ്ണം 7142ലെത്തി. ഇതിൽ 6006 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
#الصحة تعلن عن تسجيل (762) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (4) حالات وفيات رحمهم الله، وتسجيل (59) حالة تعافي ليصبح مجموع الحالات المتعافية (1049) حالة ولله الحمد. pic.twitter.com/GIpwkphLyI
— وزارة الصحة السعودية (@SaudiMOH) April 17, 2020
Also read : കോവിഡ് : രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു 59പേർ സുഖം പ്രാപിച്ചതോടെ, ആകെ രോഗം ഭേദമായവരുടെ എണ്ണം 1049. നാല് പേർ കൂടി മരണപെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഒരാൾ വീതമാണ് മരിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് മക്കയിലാണ്,325പേർക്ക് രോഗം ബാധിച്ചു.
ഖത്തറിൽ ആശങ്കാജനകമായി കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു. 560 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,663ലെത്തി. 4,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 464 ആയി. 24 മണിക്കൂറില്‍ 1,947 പേരാണ് പരിശോധന നടത്തിയതോടേ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 58,328. ആകെ മരണ സംഖ്യ ഏഴ്.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഭൂരിഭാഗം പേരും. പ്രവാസികളിലും സ്വദേശികളും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയവരെ ഐസലേഷനിലേക്ക് മാറ്റി. രാജ്യത്തെ മുഴുവന്‍ പേരും മുന്‍കരുതല്‍ പാലിക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും . വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 66കാരനാണ് മരിച്ചത്. ഇയാൾ സ്ഥിര താമസക്കാരനായിരുന്നെന്നും ഇതോടെ ഒമാനിലെ കോവിഡ് മരണം അഞ്ചായെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. മാർച്ച് 31നായിരുന്നു ഒമാനിലെ ആദ്യ കോവിഡ് മരണം. രണ്ടാമത്തേത് ഏപ്രിൽ 4 ശനിയാഴ്ചയും. ഇവർ രണ്ടുപേരും 77 വയസ്സ് പ്രായമുള്ള ഒമാൻ സ്വദേശികളായിരുന്നു. ഏപ്രിൽ 11ന് മൂന്നാമതായി 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി മരിച്ചു. ഏപ്രിൽ 12 ന് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. .37കാരനായ പ്രവാസിയാണ് മരിച്ചത്.
Post Your Comments