ന്യൂഡല്‍ഹി: കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനത്തിനു നേതൃത്വം നല്കിയ തബ്ലീഗ് ജമാ അത്ത് നേതാവ് മൗലാനാ സാദിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസും. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗം ബാധിച്ചു മരിച്ച പശ്ചാത്തലത്തില്‍ തബ്ലീഗ് മേധാവിക്കും ആറ് അനുയായികള്‍ക്കുമെതിരേ ഡല്‍ഹി പോലീസ് നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഡല്‍ഹി പോലിസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം ക്വാറന്റീനിലുള്ള സാദിനു പുറമേ തബ്ലീഗ് ജമാ അത്ത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ ഭാരവാഹികളും പ്രതികളാണ്. സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ളവ പരിശോധിച്ചതിനെത്തുടര്ന്നു ശ്രദ്ധയില്‍പ്പെട്ട പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിലാണു കേസെടുത്തതെന്ന് ഇ.ഡി. അധികൃതര്‍ പറഞ്ഞു.
മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് ബാധിതരായി മരിക്കാനിടയായതിനു കാരണക്കാര്‍ സമ്മേളനം സംഘടിപ്പിച്ച മൗലാനാ സാദ് അടക്കമുള്ളവരാണെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.
Post Your Comments