Latest NewsKeralaNews

ലോക്ക് ഡൗണ്‍ ; യുവാക്കള്‍ സംഘം ചേരുന്നതായി സൂചന, പോലീസ് വന്ന് തെരച്ചില്‍ നടത്തിയപ്പോള്‍ കണ്ടത്

കൊടുങ്ങല്ലൂര്‍ എറിയാട് ഐ.എച്ച്.ആര്‍.ഡി കോളേജ് റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിരവധി യുവാക്കള്‍ തമ്പടിക്കുന്നതായി എക്സൈസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടത് കഞ്ചാവ് ചെടികള്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് 56 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. കൊടുങ്ങല്ലൂരില്‍ ഇത്രയധികം കഞ്ചാവ് ചെടികള്‍ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്.

കഞ്ചാവ് നട്ട ആളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി പ്രദേശത്ത് വരുന്ന യുവാക്കള്‍, മറ്റു ആളുകള്‍ എന്നിവരെ ചോദ്യം ചെയ്യുകയും അതോടൊപ്പം സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എക്സൈസ് റെയ്ഡുകള്‍ നടത്തിവരുന്നതിനിടയ്ക്കാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button