KeralaLatest NewsNews

കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അപഹാസ്യം- കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം • കെ.എം.ഷാജി എം.എല്‍.എയെ വിജിലന്‍സ് കേസില്‍പ്പെടുത്തി പ്രതികാര നടപടികള്‍ സ്വീകരിച്ച് നിശബ്ദനാക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ നീക്കം തികഞ്ഞ പാപ്പരത്തമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നതില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ സി.പി.എമ്മിന്‍റെ താല്‍പര്യപ്രകാരം കൊലയാളികള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും ചിലവഴിച്ച പിണറായി സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത കെ.എം.ഷാജിയുടെ അതേ നിലപാട് തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് പിണറായി സര്‍ക്കാര്‍ ചിലവഴിച്ചതിനെക്കുറിച്ചുള്ള ലജ്ജാകരമായ വാര്‍ത്തകളാണ് കേരളത്തിലെ ജനങ്ങല്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് സി.പി.എം നേതാക്കളുടെ പോക്കറ്റിലേക്ക് പോയത്.

കോവിഡ്-19ന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുമ്പോള്‍ പ്രസ്തുത തുക സുതാര്യമായി ചെലവഴിക്കണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

പ്രളയ ഫണ്ടിനെ പോലെ കോവിഡ്-19ന്‍റെ ദുരിതാശ്വാസ ഫണ്ടും ധൂര്‍ത്തടിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്നാണ് കെ.എം. ഷാജി പറഞ്ഞത്. ഇക്കാര്യത്തില്‍ സംഭാവന നല്‍കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന കെ.എം ഷാജിയുടെ അഭിപ്രായം കേട്ട് വിറളി പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ ശൈലിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button