ദുബായ് : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. കോവിഡ് 19 സുരക്ഷാ മുൻകരുതൽ നടപടികൾ മുതലെടുത്ത് കടത്താൻ ശ്രമിച്ച 59 കിലോ ഗ്രാം ലഹരിമരുന്ന് പിടികൂടി. വെടിപ്പാക്കൽ ( തദീൽ അഥവാ ക്ലീൻസിങ്) ഓപ്പറേഷനി’ലൂടെ ദുബായ് പോലീസ് ആണ് 26 കിലോ ഗ്രാം ഹെറോയിനും 33 കിലോ ഗ്രാം ദ്രാവക രൂപത്തിലുള്ള ലഹരിമരുന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു നാലംഗ ഏഷ്യൻ സംഘത്തെയും അറസ്റ്റ് ചെയ്തു. സംഘത്തലവനെയും സഹായിയെയും വഴിയിലും മറ്റു രണ്ടുപേരെ അവരുടെ താമസ സ്ഥലത്തിനടുത്തു നിന്നുമാണ് പിടികൂടിയത്.
വൻ ആസൂത്രണത്തിലൂടെയാണ് സംഘം ലഹരിമരുന്ന് വ്യാപാരത്തിന് പദ്ധതിയിട്ടിരുന്നത്. നാലംഗ സംഘത്തെക്കുറിച്ച് രഹസ്യ സൂചന ലഭിച്ച ഉടൻ തന്നെ ക്ലീൻസിങ് ഓപ്പറേഷൻ സംഘത്തെ രൂപീകരിക്കുകയായിരുന്നു. 12 ദിവസത്തോളം സംഘത്തിന്റെ രാത്രികാലത്തെ വാഹനത്തിലൂടെയുള്ള സഞ്ചാരം നിരീക്ഷിക്കുകയും,ഒടുവിൽ പിടികൂടുകയുമായിരുന്നെന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
Post Your Comments