Latest NewsIndiaNews

കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകും; പ്രശംസയുമായി ആനന്ദ് മഹീന്ദ്ര

മുംബൈ:കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബിബിസിയില്‍ വന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. കര്‍വ് ഇനിയങ്ങോട്ടും ഫ്ലാറ്റ് ആയിത്തന്നെ തുടര്‍ന്നാല്‍, കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിനു തന്നെ ഒരു മാതൃകയാവും. കോവിഡിനെ വിജയകരമായി നേരിടുന്നതില്‍ ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മാതൃകകളെക്കുറിച്ചും മാത്രം വായിച്ച് ബോറടിച്ചിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി.

Read also: കൊറോണയ്ക്കിടെ ഈ വർഷം കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പ്രളയമോ? പ്രവചനങ്ങളുടെ കൃത്യതകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ തമിഴ്‌നാട് വെതര്‍മാന്റെ കണ്ടെത്തൽ ഇങ്ങനെ

സംസ്ഥാനത്ത് ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. അതേസമയം രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button