Latest NewsNewsIndia

ലോക്ക്ഡൗണ്‍ ലംഘനം ; 39 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ പിടിച്ചെടുത്തു ; ഇടപാടുകാരനെതിരെ കേസ്

പൂനെ: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി സിഗരറ്റ് വില്‍പ്പന നടത്തിയ ഹോള്‍സെയില്‍ ഇടപാടുകാരനെതിരെ കേസ്. ശശികാന്ത് രാമസ്വരൂപ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. 39 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. കേസെടുത്തെങ്കിലും ശശികാന്തിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

ആവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് കൊണ്ടാണ് സിഗരറ്റ് വില്‍പ്പന ഇപ്പോള്‍ അനുവദനീയമല്ലാത്തത്. ലോക്ക്ഡൗണ്‍ മുതലെടുത്ത് ഇരട്ടി വിലയ്ക്കാണ് ഇയാള്‍ റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് സാധനം നല്‍കിയിരുന്നത്. നഗരത്തിലെ ഏറ്റവും വലിയ സിഗരറ്റ് ഇടപാടുകാരനെതിരെയാണ് കേസെടുത്തതെന്ന് പൂനെ ഡിസിപി ബച്ചന്‍ സിംഗ് പറഞ്ഞു. പൂനെ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് സെല്‍ ഇയാളുടെ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് സിഗരറ്റിന്റെ കാര്‍ട്ടണുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു. കോവിഡ് പടരുന്ന പൂനെയിലെ പാന്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button