ഹൈദരാബാദ്•ചിറ്റൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരാൾ ബലാത്സംഗം ചെയ്തു. രാമസമുദ്രം മണ്ഡലിനു കീഴിലുള്ള ഒരു ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
ചൗഡെപള്ളിൽ ഇന്റർമീഡിയറ്റിന് പഠിക്കുന്ന 16 കാരി ക്ലാസിലേക്കുള്ള യാത്രയിലാണ് ബോയകോണ്ട സ്വദേശിയായ പ്രകാശ് (25) എന്ന വ്യക്തിയുമായി പരിചയപ്പെടുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോളേജ് അടച്ചു, പെൺകുട്ടി വീട്ടിൽ താമസിക്കുകയായിരുന്നു.
ഇതോടെ പ്രകാശ് പെൺകുട്ടിയെ കാണാൻ ഗ്രാമത്തിൽ പോയി. വാക്കുകളാല്‍ അവളെ പ്രലോഭിപ്പിച്ച് ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീട് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കളുമായി സംഭവത്തെക്കുറിച്ച് പറഞ്ഞു. ഉടൻ തന്നെ അവർ രാമസമുദ്രം പോലീസിനെ സമീപിച്ച് പരാതി നൽകി. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments