KeralaLatest NewsNews

ലോക്ക്ഡൗണ്‍ ; ഈ ദിവസങ്ങളില്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ ധാരണയായി. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ബ്യൂട്ടി പാര്‍ലറിന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.

ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ നിലവില്‍ സാധ്യതയില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്. തിങ്കളാഴ്ച്ചക്ക് ശേഷം കോവിഡ് തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ കൈത്തറി, ബീഡി, കയര്‍, കശുവണ്ടി, എന്നീ തൊഴില്‍ മേഖലകളില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ പൊതു ഗതാഗതത്തിന് ഇളവ് അനുവദിക്കില്ല. എന്നാല്‍ 20 ന് ശേഷം മാത്രമേ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button