തിരുവനന്തപുരം : കെ.എം. ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനം കോവിഡ്-19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കെ.എം.ഷാജി എംഎൽഎ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല.
കോവിഡിനെ നേരിടുന്നതിൽ കേരളം ഒറ്റ മനസോടെ മുന്നോട്ടു പോകുകയാണ്. സർക്കാരും മുഖ്യമന്ത്രിയും കൈക്കോണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള ജനതയുടേയും ലോകത്തിന്റെയും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും . ഈ സാഹചര്യത്തിൽ ഷാജിയുടെ ആരോപണം അസംബന്ധമാണെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments