Latest NewsNewsIndia

രാജ്യത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു ; കോവിഡ് മരണങ്ങള്‍ കുറയുന്നു : വ്യാഴാഴ്ച മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു ; കോവിഡ് മരണങ്ങള്‍ കുറയുന്നു : വ്യാഴാഴ്ച മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 കോവിഡ് മരണങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 941 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 325 ജില്ലകളില്‍ കോവിഡ് കേസുകളില്ലെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം 12456 കോവിഡ് കേസുകളാണുള്ളത്. മരണസംഖ്യ 423.

Read Also ; സിപ്ല എന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയ്ക്ക് യു.എസിന്റെ നിറഞ്ഞ കൈയടി : സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ജനറിക് മരുന്നുകളുടെ ഉത്പ്പാദനവും സിപ്ലയില്‍ തന്നെ

ആരോഗ്യമന്ത്രിയും ആരോഗ്യസഹമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഫീല്‍ഡ് ഓഫീസര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ജില്ലാതലത്തില്‍ കോവിഡിനെ നിയന്ത്രിക്കാനും ക്ലസ്റ്ററുകളിലെ മൈക്രോ പ്ലാനും ചര്‍ച്ചയായി. ഡബ്ല്യുഎച്ച്ഒയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖലാ സംഘത്തിന്റ സേവനങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള നിരീക്ഷണസംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ കര്‍മപദ്ധതി തയ്യാറാക്കി.

2,90,401 പെരെ ഇതിനകം പരിശോധിച്ചുകഴിഞ്ഞു. ഇതില്‍ 30, 043 ടെസ്റ്റുകളും ഇന്നലെയാണ് നടത്തിയത്. ഐസിഎംആറിന്റെ 176 ലാബുകളിലും 78 സ്വകാര്യലാബുകളിലുമായി ആയിരുന്നു ടെസ്റ്റിങ്. രണ്ടു ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ അടക്കം 5 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍ ലഭിച്ചു. മദ്യം ഗുഡ്ക, പുകയില എന്നിവയുടെ വില്‍പ്പന കര്‍ശനമായി വിലക്കിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button